Section

malabari-logo-mobile

പാലക്കാട്ട് ട്രെയിനില്‍ നിന്നും ആര്‍പിഎഫ് സ്‌ക്വാഡ് 1.64 കോടി രൂപ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

HIGHLIGHTS : പാലക്കാട് : രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി രൂപ പാലക്കാട്ട് പിടികൂടി. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സപ്രസ്സിലെ യാത്രക്കാരായ ...

പാലക്കാട് : രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി രൂപ പാലക്കാട്ട് പിടികൂടി. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സപ്രസ്സിലെ യാത്രക്കാരായ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്നാണ് പണം പിടികൂടിയത്. ഗുണ്ടൂര്‍ സ്വദേശികളായ രാജേന്ദ്ര(40)ത, ഷെയ്ഖ് അഹമ്മദ്(38) എന്നിവരെ അറസ്റ്റ് ചെയ്തു. ആര്‍പിഎഫ് ക്രൈം ഇന്റലിജെന്‍സ് വിഭാഗമാണ് പണം പിടികൂടിയത്.

സീറ്റനടിയില്‍ നാല് ബാഗുകളിലായാണ് ഇവര്‍പണം സൂക്ഷിച്ചിരുന്നത്. ഷൊര്‍ണൂരിലേക്ക് സ്വര്‍ണ്ണം വാങ്ങാനായി കൊണ്ടുവന്ന പണമാണ് ഇതെന്നാണ് പ്രതികള്‍ പറയുന്നത്. പണം പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി.

sameeksha-malabarinews

ആര്‍പിഎഫ് ക്രൈം ഇന്റലിജെന്‍സ് വിഭാഗം കഴിഞ്ഞ മൂന്നുമാസങ്ങളിലായ 2.21 കോടി രൂപ ട്രെയിനില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കൂടതെ കിലോക്കണക്കിന് കഞ്ചാവും പിടികൂടിയിട്ടുണ്ട്.

ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി. രാജിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ എപി അജിത്ത് അശോക്, എഎസ്‌ഐമാരായ സജു. സജി അഗസ്റ്റിന്‍, ഹെഡ്‌കോണ്‍സ്റ്റബില്‍ എന്‍.അശോഖ്, കോണ്‍സ്റ്റബിള്‍മാരായ വി. സവിന്‍, അബ്ദുല്‍ സത്താര്‍ എന്നിവരടങ്ങിയ ആര്‍പിഎഫ് സംഘമാണ് പരിശോധന നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!