എന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു: ഹരീഷ് ശിവരാമകൃഷ്ണന്‍

തൊണ്ടയ്ക്കു സുഖമില്ലാത്തതിനാല്‍ വോയ്‌സ് റെസ്റ്റില്‍ ആണെന്നു വെളിപ്പെടുത്തി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തനിക്ക് ഇപ്പോള്‍ ശബ്ദമില്ലെന്നും 15 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും ഗായകന്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

‘ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്’ എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ സമൂഹമാധ്യമ പോസ്റ്റ്. പിന്നാലെ ഗായകന്‍ എത്രയും വേഗം സുഖം പ്രാപിക്കെട്ടെയെന്ന കമന്റുകളുമായി ആരാധകരുമെത്തി.

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ വിദേശത്തായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച ദുബായ് എക്‌സ്‌പോയിലെ വലിയ വേദിയിലും അദ്ദേഹം പാടിത്തിമിര്‍ത്തു. കോവിഡ് കാലത്തെ ഹരീഷിന്റെ ആദ്യ വിദേശപരിപാടിയായിരുന്നു അത്.

Share news
error: Content is protected !!
Scroll to Top