Section

malabari-logo-mobile

താനാളൂര്‍ കമ്പനിപ്പടിയിലെ പഴയ ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു

HIGHLIGHTS : A fire broke out at an old Acre goods store in Thanalur

താനൂര്‍: താനാളൂര്‍ കമ്പനിപ്പടിയിലെ പഴയ ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു. ഉച്ചക്ക് ഒന്നേമുക്കാലോടുകൂടിയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തമുണ്ടായ ഉടനെ താനൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് താനൂരില്‍ നിന്നും തിരൂരില്‍ നിന്നും എത്തിയ 4 യൂണിറ്റ് ഫയര്‍ എന്‍ജിനെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തന ഫലമായയാണ് തീയണക്കാന്‍ ആയത്. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണക്കാക്കുന്നു.

sameeksha-malabarinews

താനാളൂര്‍ ദേവദാര്‍ സ്വദേശികളായ എം കെഹംസ, മുഹമ്മദ് എന്നീ സഹോദരന്മാര്‍ നടത്തുന്ന എം കെ മെറ്റല്‍സ്എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതിന് സമീപത്തുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയായിരിക്കും തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

താനൂര്‍ ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ അബ്ദുസ്സലാമിന്റെ നേതൃത്തത്തില്‍ ദിനേശ് കുമാര്‍ ഫസലു റഹ്മാന്‍, നൂറു ഹിലാല്‍, വിനയ ശീലന്‍, പ്രബു ലാല്‍, തീരുര്‍ ഫയര്‍ സ്റ്റേഷനിലെ എസ്ടിഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍, പോലീസ് വളണ്ടിയര്‍മാര്‍ തുടങ്ങി രണ്ട് യൂണിറ്റും അടക്കം നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!