താന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനെന്ന് പ്രധാനമന്ത്രി

താന്‍ രാജ്യത്തെ ശൗചാലയങ്ങളുടെ കാവല്‍ക്കാരനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് ‘ ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു, ശൗചാലയങ്ങളുടെ കാവല്‍ക്കാരനാവുക വഴി കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമമാണ് സംരക്ഷിക്കുന്നത്’ എന്നതുമായിരുന്നു മോദിയുടെ വാക്കുകള്‍
കൂടാതെ ഇന്ത്യയിലുള്ള ഹീറകളെയാണോ പാക്കിസ്ഥാന്‍ ഹീറോകളേയാണോ ജനങ്ങള്‍ക്ക് ആവിശ്യമെന്നും മോദി ചോദിച്ചു. തെളിവുകളാണോ നിങ്ങള്‍ക്കാവിശ്യം അതോ തെളിവുകളെ കുറിച്ച് അഭിമാനിക്കകയാണോ വേണ്ടതെന്നും മോദി ചോദിച്ചു.

കൂടാതെ പിഎസ് എല്‍വി സി 45ന്റെ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞരേയും നരേന്ദ്രമോദി പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു.

Share news
error: Content is protected !!
Scroll to Top