Section

malabari-logo-mobile

സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍

HIGHLIGHTS : തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍.16 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഓപ്പറേഷന്‍...

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍.16 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ഷെയര്‍ ചെയ്തിരുന്നത്. പല സ്ഥലങ്ങളില്‍ നിന്നായാണ് പടങ്ങള്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ ചിലര്‍ ഒരേ ഗ്രൂപ്പുകളിലൂടെയും ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയിരുന്നു.

sameeksha-malabarinews

തുര്‍ച്ചയായി ഇത്തരത്തില്‍ കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഇന്റര്‍പോളാണ് ആദ്യം നിരീക്ഷിച്ചത്. ഇതെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ നിരക്ഷണത്തിലായിരുന്നു കുറച്ച് നാളുകളായി ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്. പ്രചരിപ്പിച്ച ചിത്രങ്ങളിലെ കുട്ടികളെ ഇവര്‍ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

പ്രതികളുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളില്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയാണ്. ചിത്രങ്ങള്‍ പലതരത്തിലായി പ്രചരിപ്പിച്ച 84 പേരെ പോലീസ് ഇതുവരെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. പരിശോധന ഇപ്പോഴുംതുടരുകയാണ്. ഇതിനു പിന്നില്‍ വല്ല റാക്കറ്റുകളും പ്രവര്‍ക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!