Section

malabari-logo-mobile

പശു പരിപാലനത്തില്‍ ശുചിത്വം പാലിക്കണം- മൃഗ സംരക്ഷണ വകുപ്പ്

HIGHLIGHTS : Hygiene should be maintained in cow husbandry- Animal Welfare Department

മഴക്കാലത്ത് പശു പരിപാലനത്തില്‍ ശുചിത്വം പാലിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ്. പശുക്കള്‍ക്ക് ചോര്‍ച്ചയില്ലാത്ത വൃത്തിയുള്ള തൊഴുത്ത് ക്ഷീരകര്‍ഷകര്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതുവഴി രോഗാണുക്കളുടെയും ബാഹ്യപരാദങ്ങളുടെയും എണ്ണം പെരുകാനും ഇത് മൂലം രോഗങ്ങള്‍ കൂടാനും സാധ്യതയുണ്ട്. ഈര്‍പ്പം കൂടുമ്പോള്‍ പശുക്കളില്‍ അകിടു വീക്കം, കുളമ്പു ചീയല്‍, വിരശല്യം എന്നിവ കൂടുതലായി കാണപ്പെടുന്നു. കൂടാതെ വൃത്തിഹീനമായ തൊഴുത്തുകളില്‍ കൂടുതലായി ഉണ്ടാകുന്ന അമോണിയ ശ്വാസ സംബന്ധമായ രോഗങ്ങള്‍ക്കും വഴിയൊരുക്കും. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പശുക്കള്‍ക്ക് ഊര്‍ജ്ജ സമ്പുഷ്ടമായി തീറ്റ നല്‍കണം. ജലാംശം കൂടുതല്‍ അടങ്ങിയ പുല്ല് അമിതമായി നല്‍കുന്നത് വയറിളക്കത്തിന് ഇടയാക്കും. അതിനാല്‍ പച്ചപുല്ലിനൊപ്പം ഫൈബര്‍ അടങ്ങിയ വൈക്കോല്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.

ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കാം. കാലിത്തീറ്റ പൂപ്പല്‍ പിടിക്കാതെ ഉണങ്ങിയ ഈര്‍പ്പം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണം. നനഞ്ഞ പത്രം ഉപയോഗിച്ച് തീറ്റ ചാക്കില്‍ നിന്ന് എടുക്കാന്‍ പാടില്ല. മഴക്കാലത്ത് വിരശല്യം കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ വിരമരുന്ന് നല്‍കാം. അകിടുവീക്കം നിയന്ത്രിക്കാന്‍ പ്രൊവിഡോണ്‍ ലോഡൈന്‍ ലായനി മുലക്കാമ്പുകളില്‍ ഉപയോഗിക്കുന്നത് ശീലമാക്കണം.

sameeksha-malabarinews

കാലവര്‍ഷം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കോഴിക്കോട് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ നമ്പര്‍ : 8921344036

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!