ചെറുമുക്ക് ആമ്പല്‍ പാടത്ത് നിന്ന് രണ്ടായിരത്തിലേറെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നീക്കം ചെയ്തു

തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വയലിലെ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നീക്കം ചെയ്തു ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ .
ഏക്കര്‍ ക്കണക്കിന് വ്യാപിച്ച് കിടക്കുന്ന ചെറുമുക്ക് ആമ്പല്‍ പാടത്തെ വയലിലെ വെള്ളക്കെട്ടില്‍ പൊങ്ങിക്കിടന്നിരുന്ന രണ്ടായിരത്തില്‍ പരം പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് നീക്കം ചെയ്തത്. കാലത്ത് ഏഴു മുതല്‍ രണ്ടു തോണികളിലായി പ്രവര്‍ത്തകര്‍ ഇറങ്ങി വയലിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബോട്ടല്‍ ശേഖരിക്കുകയായിരുന്നു. ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ പി ബൈജു പ്ലാസ്റ്റിക് ബോട്ടലുകള്‍ തോണിയില്‍ ഇറങ്ങി പൊങ്ങി കിടന്ന ബോട്ടലുകള്‍ പെറുക്കി ഉദ്ഘാടനം ചെയ്തു .

റോഡിലൂടെ കടന്ന് പോകുന്ന യാത്രക്കരും വഴി യാത്രക്കാരും മറ്റും വെള്ളത്തിലേക്ക് വലിച്ചറിയുന്ന വെള്ളത്തിന്റെ ബോട്ടലുകളും മറ്റുമാണ് വയലില്‍ നിന്ന് ഏറ്റവും കുടുതല്‍ കാണാന്‍ ഇടയായത് .അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ മഴക്കാലത്ത് വെള്ളം ഉയരുന്ന സമയത്ത് കാറ്റിന്റെ ദിശക്കനുസരിച്ച് ജലപ്പരപ്പില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു.

ഇതേ തുടര്‍ന്ന് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രവര്‍ത്തകര്‍ മുന്നിട്ടറങ്ങുകയായിരുന്നു. ദിനം പ്രതി വയലിലെ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കൂടുകയാണ്. ബോട്ടിലുകള്‍ക്ക് പുറമെ ചെരുപ്പ്, തെര്‍മോകോള്‍, കവറുകള്‍, നാപ്കിന്‍ വേസ്റ്റുകള്‍ , ഭക്ഷണ വസ്തുക്കള്‍, മാംസം ,അറവു മാലിന്യം മുതലായവ ബോട്ടലുകള്‍ ശേഖരിക്കാന്‍ വയലില്‍ ഇറങ്ങിയപ്പോള്‍ കാണാന്‍ ഇടയായി . മഴക്കാലമായാല്‍ വിദൂര ഭാഗങ്ങളില്‍ നിന്നും മറ്റും ഇവിടെ കുളിക്കാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട് . കൂടാതെ സ്ത്രികളും കുട്ടികളുമായി നിരവധി പേരാണ് വെള്ളം വന്നാലുള്ള മനോഹര കഴ്ച്ച കാണാന്‍ എത്താറുക്കള്ളത് .

നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികളായ വി പി ഖാദര്‍ ഹാജി ,മുസ്തഫ ചെറുമുക്ക് , കാമ്പ്ര ഹനീഫ ഹാജി ,കമാല്‍ ചെറുമുക്ക് ,പനക്കല്‍ ബഷീര്‍ ,പി കെ ഇസ്മാഈല്‍ , പ്രദേശ വാസികളായ ചോലയില്‍ ഹംസ, ബാലേരി അയ്യൂബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top