പെരുവള്ളൂര്‍ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമന്‍കുട്ടി യുടെ മകള്‍ സിന്ധു (40), മകന്‍ അഭിരാം (6) എന്നിവരെയാണ് വെട്ടി പരിക്കേല്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കൂട്ടു മൂച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (45) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.*
ഇവര്‍ വാടകക്ക് താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വാടക വീട്ടില്‍ ഇന്നലെ രാത്രി 12 ന് ശേഷമാണ് സംഭവം.
മുറിയില്‍ വെച്ചു സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. മകന്‍ അഭിരാമിനെയും വെട്ടി പരിക്കേല്‍പ്പിച്ചു.
പരിക്കേറ്റ അഭിരാം പുറത്തിറങ്ങി അയല്‍ വാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അറസ്റ്റിലായ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു.




