ന്യൂഡല്‍ഹി: ഏക വരുമാനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇഎസ്‌ഐസി വഴി പെന്‍ഷന്‍ നല്‍കും. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 24 വരെയാണ് ഇത് നടപ്പാക്കുക.
ഇഡിഎല്‍ഐ വഴിയുള്ള ഇന്‍ഷുറന്‍സ് ഉയര്‍ത്താനും വേഗത്തിലാക്കാനും തീരുമാനം. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
അതേസമയം, കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും സൗജന്യ വിദ്യാഭ്യാസവും നല്‍കുന്ന പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.




