Section

malabari-logo-mobile

ഗാസയില്‍ ഇസ്രഈല്‍ ഫോസ്ഫറസ് പ്രയോഗം നടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

HIGHLIGHTS : Human Rights Watch says Israel used phosphorus in Gaza

ഗാസ: ഗാസയില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ഗാസ സിറ്റി തുറമുഖത്തും ഇസ്രയേല്‍- ലെബനന്‍ അതിര്‍ത്തിയിലെ രണ്ടു ഗ്രാമപ്രദേശങ്ങളിലും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു. ശരീരത്തില്‍ പൊള്ളലുകളും ആജീവനാന്ത പരിക്കുകള്‍ക്കും കാരണമായേക്കാവുന്ന, ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാവുന്ന മാരകമായ വൈറ്റ് ഫോസ്ഫറസ് പ്രയോഗമാണ് ഇസ്രഈല്‍ നടത്തിയതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരവും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ചില പരമ്പരാഗത ആയുധങ്ങളുടെ ഉപയോഗം നിരോധിക്കുന്നതിനുള്ള കണ്‍വന്‍ഷന്റെ പ്രോട്ടോകോള്‍ 3 പ്രകാരം വൈറ്റ് ഫോസ്ഫറസ് ഒരു ജ്വലന ആയുധമായാണ് കണക്കാക്കുന്നത്. ജനവാസമേഖലയില്‍ തീപിടിത്തമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നത് പ്രോട്ടോകോള്‍ നിരോധിക്കുന്നു. യുദ്ധ മേഖലയില്‍ വൈറ്റ് ഫോസ്ഫറസിന്റെ പ്രയോഗം പൂര്‍ണമായിട്ടും നിരോധിച്ചിട്ടില്ലെങ്കിലും, ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം സിവിലിയന്‍സിനുമേല്‍ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ പ്രയോഗിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ഈ ഉടമ്പടിയില്‍ ഇസ്രഈല്‍ ഒപ്പു വച്ചിട്ടുണ്ടായിരുന്നില്ല.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രഈല്‍ ഇത്തരത്തില്‍ ഒരു സൈനിക നടപടി കൈകൊണ്ടതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.

sameeksha-malabarinews

സംഭവത്തില്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തോട് അല്‍ ജസീറ വിശദീകരണം തേടിയെങ്കിലും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ വൈറ്റ് ഫോസ്ഫറസ് രാസായുധം ഉപയോഗിച്ചതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ഇസ്രഈല്‍ സൈന്യം റോയട്ടേര്‍സിന് നല്‍കിയ മറുപടി.

2009ല്‍ ഇസ്രഈല്‍ നടത്തിയ ഗാസ ആക്രമണത്തില്‍ അമിതമായി വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. എന്നാല്‍ 2013ല്‍ ജനസാന്ദ്രമായ മേഖലകളില്‍ രാസായുധ പ്രയോഗം ഇസ്രഈല്‍ ഹൈക്കോടതി നിരോധിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!