മലപ്പുറം : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീ ച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ പരപ്പനങ്ങാടി ഗവ. എല്‍. പി സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന ഇരുപ്പത്തി അഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കായി പഠന വൈകല്യ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് എഴുത്തുകാരനും, അധ്യാപകനുമായ തൃദീപ് ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു.
ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോ-ഡിനേറ്റര്‍ ജിഷ. ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ, ഗവ. എല്‍ പി സ്‌കൂള്‍ പ്രഥാന അധ്യാപകന്‍ മുരളി, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ അസിസ്റ്റന്റ് ടീച്ചര്‍ ഫാത്തിമത്ത് സുഹറ ശാരത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ അധ്യാപികമാരായ റൂബ ഹെന്ന സ്വാഗതവും, ഇന്ദു ചാക്കോ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി സ്‌കൂള്‍ കായിക മേളയില്‍ വിജയികളായ ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു.




