തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ദമ്പതികള്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ വീഴ്ച പരിശോധിക്കാനും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. റൂറല്‍ എസ്പിക്കാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്.
നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്പിളിയും ഇന്നലെയാണ് മരണപ്പെട്ടത്. പോലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്പിളിയുടേയും മക്കള്‍ രംഗത്തെത്തിയിരുന്നു.
പരാതിക്കാരി അയല്‍വാസി വസന്ത കരുതല്‍ തടങ്കലിലാണ്.വസ്തു വിട്ടു കൊടുക്കാന്‍ തയാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുമടക്കിക്കുമെന്നും ഭൂമി തന്റേതാന്നെന്നും തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പറഞ്ഞു.




