പുഷ്പരാജന്‍ കൊമ്മടത്ത് അനുസ്മരണം നടത്തി

പരപ്പനങ്ങാടി:  പുസ്തക പ്രസാധക പ്രവര്‍ത്തകന്‍ പുഷപരാജന്‍ കൊമ്മടത്തിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു.

കോഴിക്കോട് നവകേരള ബുക്‌സിന്റെ പ്രസിഡന്റായിരുന്നു. പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തായിരുന്നു അനുസ്മരണ ചടങ്ങ് നടന്നത്.

അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സതീഷ് തോട്ടത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാരക്കല്‍, സനില്‍ നടുവത്ത്, ടി.പി ആലി, ശ്രീജിത്ത് അരിയല്ലൂര്‍, സുരേഷ് പൊറ്റയില്‍, സൂരജ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top