പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ജനുവരി 12 നകം സമര്‍പ്പിക്കണം.
കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടന്ന എംഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ (സിയുസിഎസ്) സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് ജൂലൈ 2020 പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. (2012 സ്‌കീം-2015 അഡ്മിഷന്‍) പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് മാര്‍ക്ക്ലിസ്റ്റും 14.01.2020 മുതല്‍ ലഭ്യമാകും. ഫോണ്‍ 0494 2407483
കാലിക്കറ്റ് സര്‍വ്വകലാശാല നവംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ലോസ് (ഹോണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല ആറാം സെമസ്റ്റര്‍ ബിഎഡ് (ഗ്രേഡ്) ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല 2019-ലെ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ( ഹിയറിങ് ഇംപയര്‍മെന്റ്) പരീക്ഷയുടെ റീവാലുവേഷന്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വ്വകലാശാല ഡിസംബര്‍ 30 മുതല്‍ ആരംഭിക്കുന്ന എംഎ/എം.എസ്.സി /എംകോം പരീക്ഷക്കുള്ള (2016 അഡ്മിഷന്‍ ) ഗവ. കോളേജ് മൊകേരി സെന്റര്‍, കല്ലാച്ചി ഹൈടെക് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലേക്ക് മാറ്റിയിരിക്കുന്നു.




