വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനുമുള്ള ബോധവല്‍ക്കരണവുമായി താലൂക്ക് ഓഫീസ് അധികൃതര്‍

തിരൂരങ്ങാടി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിയമാനുസൃതമായ തിരുത്തലുകള്‍ വരുത്തുന്നതിനുമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവല്‍ക്കരണ പരിപാടികളുമായി താലൂക്ക് ഓഫീസ് അധികൃതര്‍ നേരിട്ട് രംഗത്തിറങ്ങി.താലൂക്കില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടേഴ്സ് ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയിരുന്നു.

തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍കരണവും പ്രചരണവും നടത്തിയത്. വിവിധ ഭാഗങ്ങളില്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ സുധീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ക്ലര്‍ക്ക് നിധിന്‍ എന്നിവര്‍ ബോധവത്കരണം നല്‍കി.

ഈമാസം 31 വരെയാണ് പേര് ചേര്‍ക്കാനും തിരുത്തലിനുമുള്ള അവസാന തിയ്യതി. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top