പെരുവളളൂരില്‍ ഗൃഹേപകരണ കടയില്‍ വന്‍ തീപിടുത്തം

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ കരുവാങ്കല്ലില്‍ ഗൃഹോപകരണ കടയില്‍ വന്‍ തീപിടുത്തം. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന കരുവാങ്കല്ല് കുന്നുപുറം റോഡിലെ സിപി ഹോം അപ്ലയന്‍സിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മലപ്പുറം, മഞ്ചേരി, മീഞ്ചന്ത, വെളളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ 8 യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

്അപകടവിവരമറിഞ്ഞ് തേഞ്ഞിപ്പലം, കരിപ്പൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top