Section

malabari-logo-mobile

ഫൈസല്‍ വധശ്രമക്കേസില്‍ അടൂര്‍ പ്രകാശ് എംപി സഹായിച്ചെന്ന് ഇരട്ടക്കൊലക്കേസ് പ്രതിയുടെ ശബ്ദരേഖ പുറത്ത്

HIGHLIGHTS : Audio clip outed ; Adoor Prakash MP helped accused in Faisal murder Attempt case

തിരുവനന്തപുരം: ഫൈസല്‍ വധശ്രമക്കേസില്‍ ആറ്റിങ്ങല്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് തന്നെ സഹായിച്ചെന്ന് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജിത്തിന്റെ ശബ്ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടു. ‘ഞാനും അതില്‍ ഒരു കണ്ണിയായി, എഫ്‌ഐആര്‍ ഇട്ടില്ല, എംപിയൊക്കെ ഇടപെട്ടു. എംപി വിളിച്ചായിരുന്നു. എംപി തന്നെ എല്ലാം ക്ലിയറാക്കി തന്നു’ എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനെതിരെ മന്ത്രി ഇ പി ജയരാജന്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതികളുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതികള്‍ കൊലയ്ക്ക് ശേഷം അടൂര്‍ പ്രകാശിന് സന്ദേശമയച്ചതായും മന്ത്രി ആരോപിച്ചു. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ് ഇവര്‍ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ ന്യായമായ കാര്യങ്ങള്‍ക്കെല്ലാതെ ഒരു പോലീസ് സ്‌റ്റേഷനിലേക്കും താന്‍ വിളിച്ചിട്ടില്ലെന്നും എം പി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!