വെഞ്ഞാറമ്മൂട് ഇരട്ടക്കൊലകേസ്: ഒരു സ്ത്രീ കസ്റ്റഡിയില്‍

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ ഇരട്ടക്കൊലപാതക കേസില്‍ ഒരു സ്ത്രീ കസ്റ്റഡിയിലായി. പ്രതികളായ സജീവിനേയുെ സനലിനെയും രക്ഷപ്പെടുത്താന്‍ ഈ സ്ത്രീ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. പ്രതികളെ പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്നോവ കാറില്‍ പോലീസ് ഇവരെ പിടികൂടിയത്.

കേസില്‍ രണ്ടുപേര്‍കൂടി കസ്റ്റഡിയിലായിട്ടുണ്ട്. രണ്ടാം പ്രതി അന്‍സര്‍, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ് മോര്‍ട്ടം നിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളിലും മുഖത്തും തലയിലും മുറിവുകളുണ്ട്.

കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറല്‍ എസ് പി അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.ഇന്നലെ പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്(30),വെമ്പായം സ്വദേശി ഹഖ് മുഹമ്മദ്(24) എന്നിവരെ കൊലപ്പെടുത്തിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top