Section

malabari-logo-mobile

തരി പോള

HIGHLIGHTS : How to prepare Taripola

തരി പോള

തയ്യാറാക്കിയത് ഷരീഫ

sameeksha-malabarinews

ആവശ്യമുള്ള ചേരുവകൾ:-

മുട്ട  –  4 എണ്ണം.
റവ (സൂജി)  –  100 ഗ്രാം.
നെയ്യ്  – 1 ടീസ്പൂൺ.
പഞ്ചസാര  –  50 ഗ്രാം
കശുവണ്ടി  – 10 എണ്ണം
മുന്തിരി – 10 എണ്ണം
ഏലക്ക പൊടി – ½ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :-

ഒരു പാനിൽ റവ ചൂടാക്കി മാറ്റി വയ്ക്കുക.
ഒരു ബ്ലെൻഡറിൽ 4 മുട്ട അടിക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് വീണ്ടും അടിക്കുക. ഇതിലേക്ക് റവ ചേർത്ത് നന്നായി ഇളക്കുക.

ഒരു സോസ് പാൻ / പ്രഷർ കുക്കർ ചൂടാക്കുക. ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് പാൻ ചുറ്റുക. ഇതിലേക്ക് റവ മുട്ട മിശ്രിതം ഒഴിക്കുക. ഇത് മൂടി, വളരെ കുറഞ്ഞ തീയിൽ വേവിക്കുക.

3-5 മിനിറ്റിനു ശേഷം കശുവണ്ടിയും ഉണക്കമുന്തിരിയും ഉപയോഗിച്ച് അലങ്കരിക്കുക.

ചെറിയ തീയിൽ അര മണിക്കൂർ വേവിക്കുക. (നിങ്ങൾ പ്രഷർ കുക്കറാണ് ഉപയോഗിക്കുന്നതെങ്കിൽ വെയ്റ്റില്ലാതെ കുക്കർ മൂടി വയ്ക്കുക).

പാകമായോ എന്ന് പരിശോധിക്കാൻ ഒരു കത്തി/ ഫോർക്ക് ഉപയോഗിച്ച് നടുക്ക് കുത്തി നോക്കിയാൽ മതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!