പാലക് പറാത്ത
തയ്യാറാക്കിയത്:ഷരീഫ

ആവശ്യമായ ചേരുവകൾ
1. പാലക് – 250 ഗ്രാം
2. പച്ചമുളക് – 2എണ്ണം
3. ഗോതമ്പു മാവ് -2കപ്പ്
അജ്‌വെയ്ൻ /അയമോതകം – 1/2 ടീ സ്പൂൺ
ഉപ്പ് – 1 ടീ സ്പൂൺ
4.എണ്ണ – ആവശ്യത്തിന്
5.നെയ്യ്- 1 ടീസ്പൂൺ
തയാറാക്കുന്ന വിധം:-
തിളപ്പിച്ച വെള്ളത്തിൽ പാലക് ഇട്ട് 10 മിനിറ്റിനു ശേഷം എടുത്ത് വെള്ളം വാർത്തുക. ശേഷം പച്ചമുളകും ചേർത്ത് മിക്സിയിലിട്ട് അരച്ചു എടുക്കുക.
ഒരു പാത്രത്തിൽ മൂന്നാമത്തെ ചേരുവകൾ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം അതിൽ അരച്ചുവെച്ച പാലക്കും ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുക്കുക.
നെയ്യ് ചേർത്ത് വട്ടത്തിൽ പരത്തിയെടുക്കുക.
തവയിൽ എണ്ണ ഒഴിച്ച് ചുട്ടെടുക്കുക.




