മൂന്നിയൂരില്‍ ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങള്‍ നശിച്ചു

തിരൂരങ്ങാടി: ഇടിമിന്നലേറ്റ് വീട്ടുപകരങ്ങള്‍ പൂര്‍ണമായി നശിച്ചു. വീടിന്റെ ചുമരിന് വിള്ളലുമുണ്ടായി. മുന്നിയൂര്‍ പടിക്കല്‍ കെ.വി.സാലിമിന്റെ വീട്ടില്‍ ഇന്ന് രാത്രിയാണ് സംഭവം.

പുറത്ത് എര്‍ത്ത് കമ്പിയില്‍ ഇടി മിന്നലേറ്റ് വീട്ടിലെ എല്ലാ സ്വിച്ച് ബോര്‍ഡുകളും തകരുകയും ഉപകരണങ്ങള്‍ കേടുവരികയും ചെയ്തു. വാഷിങ് മെഷീന്‍ പൂര്‍ണമായി തകര്‍ന്നു. ഫാനുകള്‍ പൂര്‍ണമായി കേടുവന്നു. അടുക്കളയിലെ പാത്രങ്ങളും താഴെ വീണു.

വീട്ടില്‍ ഈ സമയം ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top