കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലത(55) നാണ് പാമ്പിന്റെ കടിയേറ്റത്. ഇവരെ ഉടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രി വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു ഇവര്‍.
അണലിയാണ് ഇവരെ കടിച്ചതെന്നാണ് വിവരം. ലത അപകട നില തരണം ചെയ്തിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




