Section

malabari-logo-mobile

വീട്ടമ്മയുടെ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന് പറഞ്ഞ പ്രചരിപ്പിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേന്ന പേരില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്...

തിരുവനന്തപുരം: വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേന്ന പേരില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബം പോറ്റാന്‍ തയ്യല്‍ ജോലി ചെയ്തുവരുന്ന വാകത്താനം സ്വദേശിയാണ് ഇത്തരത്തില്‍ അപമാനിതയായിക്കൊണ്ടിരിക്കുന്നത്. ചില സാമൂഹ്യവിരുദ്ധര്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിപ്പിച്ചത്. ചില പൊതു കക്കുസുകളിലടക്കം ഈ നമ്പര്‍ എഴുതിവെക്കുകയും ചെയ്തു. ഇവര്‍ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് ഇവരോട് നമ്പര്‍ മാറ്റുകയെന്ന നിര്‍ദ്ദേശം മാത്രം നല്‍കിയൊള്ളു. എന്നാല്‍ വര്‍ഷങ്ങളായി തയ്യല്‍ ജോലി ചെയ്തുവരുന്ന തന്റെ നമ്പര്‍ മാറ്റുന്നത് തൊഴിലിനെ ബാധിക്കുമെന്നു യുവതി പറയുന്നുത. ഒരു ദിവസം ഇത്തരത്തില്‍ 50 കോളുകള്‍ വരെ വന്നുവെന്നും ഇവര്‍ പറയുന്നു. ശല്യം രൂക്ഷമായതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവര്‍ തന്റെ വേദന പങ്കുവെച്ചു.ഇതോടെ സംഭവം വിവാദമായി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

sameeksha-malabarinews

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!