സദാചാര പോലീസിങ്ങിനിരയായ ചിത്രകാരന്‍ സുരേഷ് ചാലിയത്ത് ജീവനൊടുക്കി

മലപ്പുറം: സിനിമാ കാലസംവിധായകനും, ചിത്രകലാ അധ്യാപകനുമായ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. കഴിഞ്ഞ ദിവസം മലപ്പുറം വലിയോറയിലെ വീട്ടില്‍ വെച്ച് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് സുരേഷ് ഇരയായിരുന്നു.

ഒരു സ്ത്രീയുമായി വാട്ടസ് ആപ്പ് ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലായെത്തിയ ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നില്‍ വെച്ച് ഇവര്‍ സുരേഷിനെ അടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടുകാരുടെ മുന്നില്‍ വെച്ചുണ്ടായ ഈ അപമാനത്തില്‍ സുരേഷ് ഏറെ മനോവിഷണത്തി ലായിരുന്നുവെന്ന് കൂട്ടുകാരടക്കം പറയുന്നു.

ഇന്ന് രാവിലെയാണ് സുരേഷിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഉടലാഴം എന്ന ചിത്രത്തിന്റെ കാലസംവിധാനം നിര്‍വ്വഹിച്ചത് സുരേഷാണ്. മലപ്പുറത്ത് സിനിമാ-സാംസ്‌കാരിക കൂട്ടായ്മയായ രശ്മിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സുരേഷ്.

Share news
error: Content is protected !!
Scroll to Top