നെടുവയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി ഭീമന്‍ കടന്നല്‍ക്കൂട്

പരപ്പനങ്ങാടി: നെടുവ കോവിലകം ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തെ വീട്ടുപറമ്പിലെ ഭീമന്‍ കടന്നല്‍ക്കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു.

കോവിലകം സ്‌കൂള്‍മതില്‍ ചേര്‍ന്നു പോകുന്ന കോവിലകം ചെറുകുറ്റിത്തറ റോഡിന് തൊട്ടടുത്ത പുതിയാട്ടില്‍ ശകുന്തളയുടെ ശാകുന്തളം വീടിനോട് ചേര്‍ന്ന മാവിന്‍ കൊമ്പിലാണ് കടന്നലുകള്‍ കൂടുകൂട്ടിയിരിക്കുന്നത്.

മലയോരങ്ങളില്‍ കണ്ടുവരുന്ന അത്യന്തം അപകടകാരികളായ വലിയ കടന്നലുകളാണ് ഇത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരപ്പനങ്ങാടിയില്‍ ചെട്ടിപ്പടി കോയംകുളത്തും പുത്തരിക്കലും ഇത്തരത്തിലുള്ള കടന്നലുകളുടെ കുത്തേറ്റ് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ജനവാസ പ്രദേശമായതിനാലും തൊട്ടടുത്ത് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതിനാലും അപകട ഭീതിയിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top