Section

malabari-logo-mobile

ഇന്ത്യന്‍ നിരത്തില്‍ കുതിക്കാന്‍ ഹോണ്ട ബിആര്‍വി

HIGHLIGHTS : ഇന്ത്യന്‍ നിരത്തുകളില്‍ കുതിക്കാനായി ഹോണ്ടയുടെ കോംപാക്ട്‌ എസ്‌യുവി 2016 ല്‍ വിപണിയിലെത്തുന്നു. ഇന്തോനേഷ്യയിലെ ഇന്റര്‍നാഷ്‌ണല്‍ ഓട്ടോഷോയിലാണ്‌ ഹോണ്ട...

hqdefaultഇന്ത്യന്‍ നിരത്തുകളില്‍ കുതിക്കാനായി ഹോണ്ടയുടെ കോംപാക്ട്‌ എസ്‌യുവി 2016 ല്‍ വിപണിയിലെത്തുന്നു. ഇന്തോനേഷ്യയിലെ ഇന്റര്‍നാഷ്‌ണല്‍ ഓട്ടോഷോയിലാണ്‌ ഹോണ്ട ബിആര്‍വിയെ മുഖം കാണിച്ചത്‌. ഇന്തോനേഷ്യയില്‍ വിപണിയിലെത്തുന്നതിന്‌ ശേഷമായിരിക്കും ഇന്ത്യന്‍ വിപമിയില്‍ ബിആര്‍വിയെത്തുക.

അമെയ്‌സ്‌, ജാസ്‌, സിറ്റി മോഡലുകളുടെ ഉത്‌പാദനം നടക്കുന്ന തപുകര പ്ലാന്റിലാണ്‌ ബിആര്‍വിയും നിര്‍മിക്കുന്നത്‌. പ്രതിവര്‍ഷം ഈ മോഡല്‍ 36,000 യുണിറ്റ്‌ ഉല്‍പാദിപ്പിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. 2016 ഏപ്രിലില്‍ ബിആര്‍വിയുടെ ഉത്‌പാദനം ആരംഭിക്കും.

sameeksha-malabarinews

ഏഴുപേര്‍ക്ക്‌ സുഖകരമായി യാത്രചെയ്യാവുന്ന തരത്തില്‍ ബിആര്‍വി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട്‌ എന്‍ജിന്‍ വകഭേദങ്ങളും ഈ മോഡലിനുണ്ട്‌.1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ബിആര്‍വിയില്‍ പ്രതീക്ഷിക്കാം. റെനോ ഡസ്‌റ്റര്‍, ഫോഡ്‌ ഇക്കോസ്‌പോര്‍ട്‌, മഹീന്ദ്ര ടിയുവി 300, ഹ്യൂണ്ടായി ക്രെറ്റ മോഡലുകളുമായാണ്‌ ഹോണ്ട ബിആര്‍വി മത്സരത്തിനൊരുങ്ങുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!