Section

malabari-logo-mobile

ജൈവ ഗൃഹം, സംയോജിത കൃഷി:താനാളൂരില്‍ പദ്ധതി നടത്തിപ്പിന് നടപടികളായി

HIGHLIGHTS : മലപ്പുറം: റീബിള്‍ഡ് കേരള ഇനീഷിയേറ്റിവില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സംയോജിത കൃഷിയായ ‘ജൈവ ഗൃഹം’ പദ്ധതിക്ക് താനാളൂര...

മലപ്പുറം: റീബിള്‍ഡ് കേരള ഇനീഷിയേറ്റിവില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സംയോജിത കൃഷിയായ ‘ജൈവ ഗൃഹം’ പദ്ധതിക്ക് താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപടികളായി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് താനാളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടങ്ങിയത്. പ്രളയം കാരണം പ്രതിസന്ധിയിലായ കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നിര്‍വഹണം. സ്വന്തമായി ചുരുങ്ങിയത് അഞ്ച് സെന്റ് മുതല്‍ പരമാവധി അഞ്ച് ഏക്കര്‍ ഭൂമി വരെ കൈവശമുള്ളവര്‍ക്ക് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും. പാട്ടഭൂമിയില്‍ കൃഷിചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഓരോ ഗുണഭോക്താവും വിവിധ കാര്‍ഷിക വിളകളുടെ കൃഷി, പുഷ്പകൃഷി, തീറ്റപ്പുല്‍കൃഷി, അസോള കൃഷി, കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍, ബയോഗ്യാസ് യൂനിറ്റ്, കമ്പോസ്റ്റ് യൂനിറ്റ്, കറവ പശു, എരുമ, ആട്, കോഴി, പന്നി, താറാവ്, മുയല്‍, കാട, മത്സ്യകൃഷി, തിരിനന, കണിക ജല സേചനം, കിണര്‍ റീചാര്‍ജിങ് തുടങ്ങിയവയില്‍ കുറഞ്ഞത് അഞ്ച് സംരംഭങ്ങള്‍ നടപ്പാക്കണമെന്നാണ് നിബന്ധന.

നിലവില്‍ സംരംഭങ്ങളുള്ളവര്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും വിപുലപ്പെടുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മുന്‍ഗണന മാനദണ്ഡങ്ങള്‍ പ്രകാരം ബ്ലോക്ക് തലത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. മുജീബ് ഹാജി പറഞ്ഞു. കുറഞ്ഞത് അഞ്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന കര്‍ഷകര്‍ക്കും 40 വയസ്സിന് താഴെയുള്ള യുവകര്‍ഷകര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും.

sameeksha-malabarinews

2018, 2019 വര്‍ഷത്തിലെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകന് ഓരോ സംരംഭത്തിനും യൂനിറ്റ് കോസ്റ്റ് കണക്കാക്കി സബ്‌സിഡി നല്‍കും. അഞ്ച് സെന്റ് മുതല്‍ 30 സെന്റ് വരെ കൈവശഭൂമിയുള്ളവര്‍ക്ക് പരമാവധി 30,000 രൂപ, 31 സെന്റ് മുതല്‍ 40 സെന്റ് വരെയുള്ളവര്‍ക്ക് പരമാവധി 40,000 രൂപ, 41 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ളവര്‍ക്ക് പരമാവധി 50,000 രൂപ എന്ന തോതില്‍ സബ്‌സിഡി ലഭിക്കും. സംയോജിത കൃഷിരീതി നടപ്പാക്കുന്ന ഗുണഭോക്താവിന് ആകെ സബ്‌സിഡി തുകയുടെ 70 ശതമാനം സംരംഭം തുടങ്ങുമ്പോഴുംപിന്നീട് യൂനിറ്റ് നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയും ബാക്കി 30 ശതമാനം സബ്‌സിഡി തുക അനുവദിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!