Section

malabari-logo-mobile

കാലവര്‍ഷം മുന്നൊരുക്കം:മലപ്പുറം ജില്ലാപഞ്ചായത്ത് യോഗം ചേര്‍ന്നു

HIGHLIGHTS : കാലവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ്ഗ രേഖ തയ്യാറാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ക...

കാലവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ്ഗ രേഖ തയ്യാറാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

കാലവര്‍ഷം, കാലവര്‍ഷക്കെടുതികള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ എങ്ങനെ നേരിടാം എന്നതിനക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഓറഞ്ച് ബുക്കിനെ ആധാരമാക്കി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, നഗരസഭ എന്നിവ കാലവര്‍ഷക്കെടുതികളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ കൂടാതെ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവരെയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

sameeksha-malabarinews

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, വി.സുധാകരന്‍, അനിത കിഷോര്‍, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍(ഡി. എം) പുരുഷോത്തമന്‍, ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, പ്രീതി മേനോന്‍, ജെ.പി.സി. പി.ജി. വിജയകുമാര്‍, ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ഇ. ടി. രാഗേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!