ടിപ്പറില്‍ മണ്ണ് തട്ടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു;ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരൂര്‍: കൊടക്കല്‍ ബീരാഞ്ചിറയില്‍ ടിപ്പറില്‍ മണ്ണ് തട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പട്ടാമ്പി ഓങ്ങല്ലൂര്‍ ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍(27) ആണ് മരിച്ചത്. വളാഞ്ചേരി ബാവപ്പടി ചെകിടന്‍ കുഴിയില്‍ ഫൈസലി(32)നാണ് പരിക്കേറ്റത്.

മണ്ണ് തട്ടുന്നതിനായി ഉയര്‍ത്തുന്നതിനിടെ ടിപ്പറിന്റെ ബോഡി വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണം. ടിപ്പറിന് സിഗ്‌നല്‍ നല്‍കാനായി തൊട്ടടുത്ത് നിന്നവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഫൈസലിനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top