വീടുകളിലെ പ്രസവം: ശക്തമായ ബോധവത്കരണം വേണമെന്ന് എം.കെ റഫീഖ

HIGHLIGHTS : Home births: MK Rafiqa calls for strong awareness

malabarinews

മലപ്പുറം: വീടുകളില്‍ പ്രസവം നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. വീടുകളിലെ പ്രസവം സംബന്ധിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്.

sameeksha

ജില്ലയില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതയോടെ മുന്നോട്ട് പോകണം. സാധ്യമാകുമെങ്കില്‍ നിയമപരമായ നടപടികള്‍ തേടണം. ഇതിനെതിരെ വാര്‍ഡ് തലത്തില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും വീട്ടില്‍ നടക്കുന്ന പ്രസവത്തിന്റെ അപകടം സംബന്ധിച്ച് വീഡിയോകള്‍ തയ്യാറാക്കി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഡി.ടി.പി.സി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. പമീലി വീടുകളില്‍ നടക്കുന്ന പ്രസവം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ അനില്‍ രാജ്, മെഡിക്കല്‍ കോളജ് സൂപ്രന്റ് ഡോ. ആര്‍ പ്രഭുദാസ്, പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. സി.പി അഷ്‌റഫ്, എം.ഇ.എസ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മുംതാസ്, എന്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ ഡോ. അനൂപ്, വനിതാ-ശിശു വികസന ഓഫീസര്‍ ആശാമോള്‍ കെ.വി, കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം തലവന്‍ ഡോ. ആര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷാജനകമായ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ ആരോഗ്യദിന സന്ദേശം. ഒഴിവാക്കാവുന്ന മാതൃ-ശിശു മരണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യവും അതിജീവനവും ഉറപ്പാക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!