HIGHLIGHTS : Scouts & Guides clean the beach at Tritiya Sopan Camp
പരപ്പനങ്ങാടി: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ നടക്കുന്ന തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പിലെ കമ്മ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി എസ് എന്‍ എം എച്ച്എസ് പരപ്പനങ്ങാടി യില്‍ നടന്ന ത്രിദിനക്യാമ്പില്‍ പരപ്പനങ്ങാടി ചാപ്പപ്പടി ബീച്ച് എരിയ, ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. കടലിനു സമീപം ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ചെരിപ്പുകള്‍ തുടങ്ങിയവയാണ് വൃത്തിയാക്കിയത്.
400 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പിന് ശ്രീമതി സുമാദേവി
ഗീതാറാണി എന്നീ ചീഫ് എക്‌സാമിനേഴ്സ്, DOC ഷക്കീല ടീച്ചര്‍,എന്നിവര്‍ നേതൃത്വo നല്‍കി. മറ്റു പതിനാറോളം എക്‌സാമിനഴ്‌സും ശുചീകരണ പ്രവര്‍ത്തനത്തില്‍പ്രവര്‍ത്തനത്തില്‍ സജീവപങ്കാളികളായി.