HIGHLIGHTS : Youth coalition organized against drug addiction
അരിയല്ലൂര്‍: യുവാക്കളിലെ ലഹരിവ്യാപനം വര്‍ത്തമാന കേരളം നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധിയാണെന്ന് കോണ്‍ഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ ഷാജി പച്ചേരി. അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്,കൊടക്കാട് എസ്റ്റേറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് അദ്ധ്യക്ഷനായി. പരിപാടിക്ക് കെ രഘുനാഥ് സ്വാഗതവും രന്‍ജുദാസ് നന്ദിയും പറ ഞ്ഞു. ലഹരിയുടെ മാരക വിപത്തിനെ പറ്റി എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ പാറോള്‍ ബിജു ബോധവല്‍ക്കരണം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി വിരേന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് നിസാര്‍ ചോന്നാരി, കുമാരന്‍ മാസ്റ്റര്‍, കുഴിക്കാട്ടില്‍ രാജന്‍, റഫീഖ് വിപി,വി വി രാജന്‍, വി ശിവദാസ് എന്‍ എസ് ഉണ്ണി എന്നിവര്‍ സംസാരിച്ചു.
മനോഹരന്‍ കാരിയില്‍, എ എം അകീഷ് , അനില്‍ കുമാര്‍, വി പി അനീസ് , മോഹനന്‍ കാരിയില്‍ ,പ്രീത് പുളിയ ശ്ശേരി, സുദേവ്,അശ്വിന്‍, യൂനസ് എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി. അഖില്‍ ചേര്യാങ്ങാട്ട് ടൂര്‍ണ്ണമെന്റ് കോ ഓഡിനേറ്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു