HIGHLIGHTS : Cobra snake that bit housewife caught

പരപ്പനങ്ങാടി:വീട്ടമ്മയെ കടിച്ച മൂർഖൻ പാമ്പിനെ പിടികൂടി .ഇന്നലെ ഉച്ചക്ക് പ്രയാഗ് റോഡിലുള്ള ഒരു വീട്ടിൽ യുവതിക്ക് വീട്ടിനുള്ളിൽ നിന്നും മൂർഖന്റെ കടി ഏൽക്കുകയും അവരെ കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആ പാമ്പിനെ ആ വീട്ടിൽ നിന്ന് ട്രോമാകെയർ വളണ്ടിയർമാർ ജലാൽ ബാബുജി, സർപ്പ വളണ്ടിയർ കൂടി ആയഫായിസ് തറയിൽ, മജീദ് എം ആർ കെ എന്നിവരുടെ വളരെ നേരത്തെ ശ്രമഫലമായി പിടികൂടുകയും ചെയ്തു.
പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള ഊപ്പാത്ത് സനിൽ എന്ന ആളുടെ വീട്ടിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ ട്രോമാകെയർ വളണ്ടിയർമാരായ ഫായിസ് തറയിൽ, മജീദ് എം ആർ കെ എന്നിവർ പിടികൂടുകയും സുരക്ഷിത സ്ഥലത്ത് ഫോറസ്റ്റ്ന് കൈമാറാനായി ട്രോമാകെയറിന്റെ കൂട്ടിൽ സൂക്ഷിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു