മെഡിക്കൽ ചരിത്ര രംഗത്ത് പുതു ചരിത്രം രചിച്ച് അമേരിക്കയിലെ മെഡിക്കൽ സംഘം. ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവെച്ചാണ് മെഡിക്കൽ ശാസ്ത്ര രംഗത്ത് നിർണായക ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല യിലാണ് ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.
57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വച്ച് പിടിപ്പിച്ചത്. മൂന്നുദിവസം മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.
ഈ ശസ്ത്രക്രിയ വിജയകരമായൽ ലോകമെമ്പാടുമുള്ള അവയവമാറ്റ ശസ്ത്രക്രിയ നിർണായക നേട്ടമാകും. ശസ്ത്രക്രിയ പൂർണ വിജയമായി എന്ന് ഉറപ്പിച്ചു പറയാനുള്ള സമയം ആയിട്ടില്ല എന്നാണ് വിലയിരുത്തൽ.




