
പാലക്കാട് പുതുപരിയാരത്ത് വൃദ്ധദമ്പതികൾ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മകൻ സനൽ പോലീസ് പിടിയിലായി.
കൊലപാതകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സനലിനെ കാണാനില്ലെന്ന വിവരം ലഭിച്ചു. സനൽ മൈസൂരിലേക്ക് കടന്നുകളഞ്ഞിരുന്നു. സനലിനെ ഫോണിൽ ബന്ധപ്പെട്ട് സഹോദരൻ വിളിച്ചുവരുത്തുകയായിരുന്നു.
രാവിലെ ഓട്ടോയിൽ പുതുപ്പരിയാരത്തെ വീടിന് സമീപം എത്തിയ മകനെ തടഞ്ഞുവച്ച് നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത് . ഓട്ടൂർകാട് സ്വദേശി ചന്ദ്രൻ ഭാര്യ ദേവി എന്നിവരയൊണ് കഴിഞ്ഞദിവസം വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നിലവിൽ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം വൃദ്ധദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ 10ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് നടക്കും.




