
റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ടി പി വധക്കേസിൽ പരോളിലിറങ്ങിയ പ്രതി കിർമാണി മനോജ് അടക്കം പതിനാറു പേർ പിടിയിലായി. വയനാട് പടിഞ്ഞാറത്തറയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.ലഹരി ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാനേതാവിനെ വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് റിസോർട്ടൽ ലഹരി പാർട്ടി നടത്തിയത്. എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് പോലീസ് അറിയിച്ചു.
കസ്റ്റിയിലെടുത്തവർ നിലവിൽ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.




