ബസില്‍ മാല മോഷണം നടത്തിയ യുവതികള്‍ പിടിയില്‍

തിരൂരങ്ങാടി:ബസില്‍ മാല മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. രാജേശ്വരി (28), മാലതി (29) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂരില്‍ നിന്നും കോഴിക്കോട് റൂട്ടിലോടുന്ന പാരഡൈസ് ബസിലാണ് സംഭവം. കൊളപ്പുറത്തു നിന്നും യൂണിവേഴ്‌സിറ്റിയിലേക്ക് ബസില്‍ കയറിയ സ്ത്രീയുടെ രണ്ടു വയസ് പ്രായമുള്ള കുഞ്ഞിന്റെ മാല വി.കെ പടിയില്‍ വെച്ച് ഇവര്‍ മോഷ്ടിക്കുകയായിരുന്നു.

പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top