മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് ബൊലേറോ പിക്കപ്പില്‍ കടത്തിയ 400 കുപ്പിയോളം അനധികൃത മദ്യവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ്‌ന്റെ പിടിയില്‍. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിതിന്‍ എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് ബ്യുറോയും മഞ്ചേരി റെയ്ഞ്ചു പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാണ്ടിക്കാട് ഹൈസ്‌ക്കൂളിന് സമീപത്തെ പച്ചക്കറി കടയുടെ സമീപത്ത് നിന്ന് ഇവര്‍ പിടിയിലാകുന്നത്. 200 ലിറ്ററോളം പോണ്ടിച്ചേരി നിര്‍മ്മിത മദ്യമാണ് വണ്ടിയിലുണ്ടായിരുന്നത്. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് നീണ്ട നിരീക്ഷണത്തിലൂടെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.പി ജയപ്രകാശ്, പി.കെ മുഹമ്മദ് ഷഫീഖ്, മനോജ് കുമാര്‍ എസ് , ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, അബ്ദുല്‍ വഹാബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അരുണ്‍കുമാര്‍ കെ. എസ് , സുഭാഷ്. വി, സച്ചിന്‍ദാസ്.വി , അഖില്‍ദാസ്. കെ, ഷംനാസ് സി. ടി, ശ്രീജിത്ത് ടി.കെ, എക്‌സൈസ് െ്രെഡവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കേസ് കണ്ടുപിടിച്ച സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും




