ഹയര്‍ സെക്കന്‍ഡറി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

2018-19 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാസായ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന്റെ വെബ്സൈറ്റിലൂടെ ജൂലൈ 15 മുതല്‍ അപേക്ഷ പുതുക്കാം. ഏട്ട് ലക്ഷം രൂപയില്‍ കവിയാതെ കുടുംബ വാര്‍ഷിക വരുമാനമുളള വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായി www.scholorships.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

നേരിട്ടുളള അപേക്ഷകള്‍ പരിഗണിക്കില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ തുക വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത് പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം എന്ന വെബ്സൈറ്റിലൂടെയാണ്. വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholorship.keralal.gov.in സന്ദര്‍ശിക്കുക. ഇ-മെയില്‍ centralsectorscholarship@gmail.com ഫോണ്‍: 9446096580, 9446780308, 0471-2306580

Related Articles