Section

malabari-logo-mobile

ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് 5 ന്

HIGHLIGHTS : Higher Secondary Single Window Admission: Trial Allotment on 5th

ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 5ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ഇതുവരെയും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാത്തവര്‍ക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ ലഭിക്കും. അപേക്ഷകര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ അവ വരുത്തി എട്ടിന് വൈകിട്ട് അഞ്ചിനുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. തെറ്റായ വിവരം നല്‍കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ടമെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേയും ഹെല്‍പ് ഡെസ്‌കുകളിലൂടെ തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!