പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ പരപ്പനങ്ങാടി നഗരസഭ തീരുമാനിച്ചു.malabarinews.com രോഗം ബാധിച്ചവരോടൊപ്പം മത്സ്യബന്ധനത്തിനായി പോയവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ആളുകള്‍ കൂട്ടുംകൂടന്നത് ഒഴിവാക്കണമന്നും ആവിശ്യപ്പെട്ടു.
ഇന്ന് നടന്ന പരപ്പനങ്ങാടി നഗരസഭ കോവിഡ് മോണിറ്ററിങ്ങ് സമിതി പരിധിക്കുള്ളില്‍ malabarinews.com നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തീരുമാനിച്ചു.
ഇത് പ്രകാരം നഗരസഭാ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഏഴുമണി മുതല്‍ വൈകീട്ട് ഏഴുമണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 9 മണി വരെ പാര്‍സലായി മാത്രമെ ഭക്ഷണം നല്‍കാന്‍ പാടൊള്ളുവെന്നും മോണിറ്ററിങ്ങ് കമ്മറ്റി നിര്‍ദ്ദേശിക്കുന്നു. ടര്‍ഫ് ഗ്രൗണ്ടുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടതാണ്.
നഗരസഭ ചെയര്‍ പേഴ്‌സണ്‍ ജമീലടീച്ചറുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.




