പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം 2013 ജൂണില്‍ നടത്തിയ രണ്ടാം വര്‍ഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.keralaresults.nic.in ല്‍ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് ജൂലൈ 26നകം സമര്‍പ്പിക്കണം. ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള അപേക്ഷയും മേല്‍ പറഞ്ഞ തീയതിക്കകം പരീക്ഷാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ല്‍ ലഭ്യമാണ്. ഇരട്ടമൂല്യനിര്‍ണയം കഴിഞ്ഞ വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന എന്നവ ഉണ്ടായിരിക്കില്ല.




