Section

malabari-logo-mobile

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് മദ്രാസ് ഹൈക്കോടതി

HIGHLIGHTS : Madras High Court rules murder case against Election Commission

മദ്രാസ്: കോവിഡ്-19 വ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ്-19 രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ വന്‍ ജനാവലിയെ ഉള്‍പ്പെടുത്തികൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതേ നയം തുടരുകയാണെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

‘കോവിഡ്-19 രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നിങ്ങളുടെ പേരില്‍ കൊലക്കുറ്റം ചുമത്തേണ്ടതാണ്.’ മദ്രാസ് ഹൈക്കോടതി പറഞ്ഞു.

sameeksha-malabarinews

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാസ്‌ക്, സാനിറ്റെസര്‍, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ഭൂമിയില്‍ തന്നെയായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പൊതുജനാരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ഒരു പൗരന്‍ ജീവിച്ചിരുന്നാല്‍ മാത്രമെ ജനാധിപത്യസ്വാതന്ത്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു.

കരൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്രത്തില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയും തമിഴ്നാട് ഗതാഗത മന്ത്രിയുമായ എംആര്‍ വിജയഭാസ്‌കറാണ് കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്താന്‍ ക്രമീകരണമില്ലെന്ന് ആരോപിച്ച് ഹരജി സമര്‍പ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!