Section

malabari-logo-mobile

സോളാര്‍ തട്ടിപ്പ്‌ കേസ്‌ : സരിതാ നായര്‍ക്ക്‌ ആറ്‌ വര്‍ഷം കഠിനതടവ്‌

HIGHLIGHTS : കോഴിക്കോട്‌ : സോളാര്‍ തട്ടിപ്പ്‌ കേസില്‍ രണ്ടാംപ്രതി സരിത എസ്‌ നായര്‍ക്ക്‌ ആറുവര്‍ഷം കഠിനതടവ്‌. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന്‌ കോഴിക്കോട്‌ സ്വദേ...

കോഴിക്കോട്‌ : സോളാര്‍ തട്ടിപ്പ്‌ കേസില്‍ രണ്ടാംപ്രതി സരിത എസ്‌ നായര്‍ക്ക്‌ ആറുവര്‍ഷം കഠിനതടവ്‌.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന്‌ കോഴിക്കോട്‌ സ്വദേശിയായ അബ്ദുല്‍ മജീദ്‌ എന്നയാളില്‍ നിന്നും ഒന്നാംപ്രതി ബിജു രാധാകൃഷ്‌ണനും, സരിതയും 42,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ്‌ വിധി. കേസിലെ മൂന്നാംപ്രതിയായ മണിമോനെ കോടതി വെറുതെ വിട്ടു.

sameeksha-malabarinews

2012ലാണ്‌ കോഴിക്കോട്‌ കസബ പോലീസ്‌ ഈ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ചതി വഞ്ചന, ഗൂഡാലോചന, ആള്‍മാറാട്ടം, എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചേര്‍ത്തത്‌. ഈ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടത്തി.

അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന്‌ പറഞ്ഞാണ്‌ പണം തട്ടിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!