Section

malabari-logo-mobile

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; പിഎസ്സി ലിസ്റ്റ് നീട്ടാനാകില്ലെന്ന് ഹൈക്കോടതി

HIGHLIGHTS : Setback for job seekers; High court rules PSC list cannot be extended

കൊച്ചി: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തുനില്‍ക്കുമ്പോള്‍ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. എല്‍എസ്ജി പട്ടികയിലുള്ള റാങ്ക് ഹോള്‍ഡറുടെ ഹര്‍ജിയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിച്ച് ഇറക്കിയ ഇടക്കാല ഉത്തരവിനെതിരെ പിഎസ്സി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാന്‍ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിന് കഴിയുമോയെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. ഇത്തരമൊരു ഉത്തരവിറക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ പശ്ചാത്തലത്തില്‍ പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.

sameeksha-malabarinews

ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പിഎസ്സി കോടതിയെ അറിയിച്ചു. പിഎസ്സിയുടെ വാദങ്ങള്‍ അംഗീകരിച്ച് കോടതി ട്രിബ്യൂണലില്‍ ഉള്ള ഹര്‍ജി എത്രയും പെട്ടെന്ന് തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലകളിലേയും ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍കള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കോടതി നിര്‍ദേശം.

അതേസമയം, കോടതി ഉത്തരവില്‍ ദുഖമുണ്ടെന്നും തിരിച്ചടിയായി കാണുന്നില്ലെന്നും സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. ട്രിബ്യൂണലിലേക്ക് തന്നെ ഹര്‍ജി കൈമാറുന്ന സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!