സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി :ലൈംഗീക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

യുവതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

പുസ്തക പ്രകാശത്തിന് ഏപ്രില്‍ 17ന് കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടി എന്നാണ് പരാതി. ഇതേതുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു .

സിവിക് ചന്ദ്രന്‍ എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണം ആണെന്ന് ജാമ്യം ഹര്‍ജി പരിഗണിച്ച് കോടതിയുടെ പരാമര്‍ശം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ ഈ പരാമര്‍ശം ഹൈക്കോടതി നീക്കിയിരുന്നു.

ഇന്ന് കേസ് പരിഗണിച്ചത് രണ്ടാം കേസില്‍ യുവതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലുകളാണ് സിംഗിള്‍ബെഞ്ച് ജാമ്യം റദ്ദാക്കിയത്

Share news
error: Content is protected !!
Scroll to Top