രാജ്യത്തെ മികച്ച ഇരു ചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഈ വർഷം പുതിയ മോഡൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.ഹീറോമോട്ടോകോർപ്പ് ഈ സമ്പത്തിക വർഷം എക്കാലത്തെയും മികച്ച മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കമ്പനിയുടെ സിഇഒ നിരഞ്ജൻ ഗുപ്ത പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതക്കളായ ഹീറോ മോട്ടോ കോർപ്പ് ഹാർലി ഡേവിഡ് സൺ സഖ്യത്തിന് കീഴിലുള്ള ആദ്യ ഉൽപ്പന്നം ഉൾപ്പെടെ പുതിയ മോഡൽ ബൈക്കുകൾ ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും നിരഞ്ജൻ ഗുപ്ത പറഞ്ഞു. “ഈ സമ്പത്തിക വർഷം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.ഞങ്ങളുടെ വിപണി വിഹിതവും മാർജിൻ വീണ്ടെടുക്കലും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പുതിയ ലോഞ്ചുകൾ അണിനിരക്കുന്നു.ഈ വർഷത്തിൽ എല്ലാ പാദങ്ങളിലും ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യും. ഒരു പക്ഷെ ഈ സാമ്പത്തിക വർഷം കമ്പനിയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ലോഞ്ചുകൾ ഉണ്ടാവും.”നിരഞ്ജൻ ഗുപ്ത പറഞ്ഞു.150 സി സിക്കും 450സി ക്കും ഇടയിലുള്ള പവർ ഉള്ള പ്രീമിയം സെഗ്മെന്റ് ബൈക്കുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
വർഷത്തിൽ 100നഗരങ്ങളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം ഇലക്ട്രിക് ബ്രാൻഡായ വിഐഡിഎ പുറത്തിറക്കാനുള്ള പദ്ധതികളും കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ ഹീറോ മോട്ടോർകോപ്പിന് 51 ശതമാനം വിപണി വിഹിതമുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




