മാതൃദിനത്തില്‍ കുഞ്ഞിനെ ദത്തെടുത്ത സന്തോഷം പങ്ക് വെച്ച് നടി അഭിരാമി

മാതൃദിനത്തില്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്ത സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അഭിരാമി. കഴിഞ്ഞ വര്‍ഷമാണ് അഭിരാമിയും ഭര്‍ത്താവ് രാഹുലും ചേര്‍ന്ന് ‘കല്‍കി’ യെ ദത്തെടുത്തത്.താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

‘പ്രിയ സുഹൃത്തുക്കളെ,ഞാനും രാഹുലും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.കല്‍കി. അവളെ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ദത്തെടുത്തതാണ്. അവള്‍ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു.ഇന്ന് അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷികുയാണ് ഞാന്‍.ഞങ്ങളുടെ ഈ പുതിയ ജീവിതത്തില്‍ നിങ്ങളുടെയെല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാവണം. ‘ എന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അഭിരാമി കുറിച്ചു.

കുറിപ്പിനൊപ്പം മകള്‍ക്കും ഭര്‍ത്തതാവിനുമൊപ്പമുള്ള ചിത്രവും അഭിരാമി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. അഭിരാമിക്കും കുടുംബത്തിനും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. മലയത്തിലും തെലുങ്ക്,തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിരാമി സജീവമായി പ്രവര്‍ത്തിക്കുന്നു. ബിജുമേനോന്‍-സുരേഷ് ഗോപി ചിത്രമായ ‘ഗരുഡന്‍ ‘ആണ് അഭിരാമിയുടെതായി പുറത്ത് വരുന്ന അടുത്ത ചിത്രം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top