Section

malabari-logo-mobile

സംസ്ഥാനത്ത് കനത്ത മഴ; ദുരന്ത നിവാരണസേനയെ വിന്യസിച്ചു; കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

HIGHLIGHTS : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചു. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചു. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ, അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതല്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം കൂടിയതും കൂടുതല്‍ മഴമേഘങ്ങളെത്താന്‍ കാരണമാണ്. നിലവില്‍ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

sameeksha-malabarinews

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്പുഴ നഗറില്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി. റോഡുകള്‍ നിറഞ്ഞ് വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതിനാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നഗരത്തില്‍ കനത്ത ?ഗതാ?ഗത തടസ്സവും നേരിടുന്നുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!