ഡല്‍ഹിയില്‍ കനത്ത മഴ;വിമാനത്താവളത്തില്‍ വെള്ളം കയറി;വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. കനത്തമഴയെതുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും വെള്ളം കെട്ടിനില്‍കുന്നത് രൂക്ഷമായിരിക്കുകയാണ്.

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളം കയറി. ടെര്‍മിനല്‍ മൂന്നിലാണ് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്.

കനത്ത മഴയെതുടര്‍ന്ന് അഞ്ച് വിമാനങ്ങള്‍ വഴി തരിച്ചു വിട്ടു. നാല് ആഭ്യന്തര വിമാന സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസുമാണ് ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്.

Share news
error: Content is protected !!
Scroll to Top